പാമ്പാടി : മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ ഇയാളുടെ വീട്ടുജോലിക്കാരനായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി കങ്ങഴ സ്വദേശിയായ മധ്യവയസ്കന്റെ വീട്ടിലെ ജോലിക്കാരനായ ഇയാൾ കള്ളുകുടിക്കുന്നതിന് പൈസ ചോദിച്ചിട്ട് മധ്യവയസ്കൻ നൽകാതിരുന്നതിലുള്ള വിരോധം മൂലം, കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി മധ്യവയസ്കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി ഇയാളെ ചീത്ത വിളിക്കുകയും, അവിടെയുണ്ടായിരുന്ന ചുറ്റിക എടുത്ത് ഇയാളുടെ തലയ്ക്കടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ മാരായ അംഗദൻ, കോളിൻസ്, എ.എസ്.ഐ സെബാസ്റ്റ്യൻ, സി.പി.ഓ രഞ്ജിത്ത് മാണി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ
Malayala Shabdam News
0
Tags
Local News