കേരളത്തിൽ ബിജെപി പ്രവർത്തകർ സഹിച്ചതുപോലെ ജമ്മു കശ്മീരിൽ പോലും പ്രവർത്തകർ ത്യാഗം സഹിച്ചിട്ടുണ്ടാവില്ല; കേരളത്തിലെ ബിജെപിയെ പുകഴ്ത്തി മോദി



 ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളത്തെ പ്രത്യേകം പരാമർശിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപി വരാതിരിക്കാൻ രണ്ടു മുന്നികളും പരമാവധി ശ്രമിച്ചിട്ടും അവിടെ നിന്ന് ആദ്യമായി ബിജെപി പ്രതിനിധി ജയിച്ചുവന്നു. ബിജെപി പ്രവർത്തകർ കേരളത്തിൽ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേർ ബലിദാനികളായി. തലമുറകളുടെ പ്രയത്‌നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി പറഞ്ഞു.


കേരളത്തിൽ ബിജെപി പ്രവർത്തകർ സഹിച്ചതുപോലെ ജമ്മു കശ്മീരിൽ പോലും പ്രവർത്തകർ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമർശിക്കാതെ മോദി പറഞ്ഞു.

ദക്ഷിണേന്ത്യയിലും കരുത്ത് കാട്ടാൻ ബിജെപിക്ക് കഴിഞ്ഞു. കർണാടകയിലെയും തെലങ്കാനയിലെയും തിരിച്ചടി മറികടക്കാനായെന്നും തമിഴ്‌നാട്ടിൽ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വൻതോതിൽ വോട്ട് വർധിച്ചെന്നും മോദി പറഞ്ഞു.

Previous Post Next Post