പുറത്തുപോന്നതല്ലല്ലോ, ഞങ്ങളെ പുറത്താക്കിയതല്ലേ?; തോറ്റാൽ ഉടനെ മുന്നണി മാറുകയാണോ?; എല്ലാം ഗോസിപ്പെന്ന് ജോസ് കെ മാണി



കോട്ടയം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. കേരളാ കോൺഗ്രസിന്റെ ആവശ്യം സിപിഎം നേതാക്കൾ കേട്ടതായും തിങ്കളാഴ്ച തീരുമാനം അറിയിക്കുമെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.


കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് പോയതല്ല. അവർ പുറത്താക്കുകയായിരുന്നു. അതിനുശേഷം എടുത്ത തീരുമാനം എൽഡിഎഫിനൊപ്പം നിൽക്കുകയെന്നതാണ്. അതിൽ ഉറച്ചുനിൽക്കുകയാണ്. ഒരു തെരഞ്ഞെടുപ്പാകുമ്പോൾ ജയവും പരാജയവും ഉണ്ടാകും. പരാജയപ്പെട്ടാൽ ഉടനെ മുന്നണി മാറുക എന്നാണോയെന്നും ജോസ് കെ മാണി ചോദിച്ചു. ചിലമാധ്യമങ്ങൾ പൊളിറ്റക്കൽ ഗോസിപ്പ് ഉണ്ടാക്കി ചർച്ചയുണ്ടാക്കുകയാണ് ലക്ഷ്യം. അതിലൂടെ വ്യൂവർഷിപ്പും അവർക്ക് സുഖവും കിട്ടുന്നെണ്ടെങ്കിൽ കിട്ടട്ടെ. കേരളാ കോൺഗ്രസിന് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

രാജ്യസഭാ സീറ്റിന് പകരം മറ്റൊരു പദവി വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ ഒരുപരിപാടിക്കില്ലെന്നും ജേസ് കെ മാണി പറഞ്ഞു.

Previous Post Next Post