ട്യൂഷൻ ടീച്ചർ നിയമനം
കോട്ടയം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്,ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ്/ തത്തുല്യ യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസേന വൈകിട്ട് രണ്ടുമണിക്കൂർ ക്ലാസ് എടുക്കണം. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ജൂൺ 15ന് വൈകിട്ട് അഞ്ചുമണിക്കകം അപേക്ഷിക്കണം. ഫോൺ 9947562643, 0481 -2770530
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകൾ
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കു നിയമനം നടത്തുന്നതിന് ബി.കോം (റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ ജൂൺ 14 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2537676, 9633345535.
അഭിമുഖം
കോട്ടയം :പാത്താമുട്ടം ഗവ.യു.പി സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.ഹിന്ദിയിൽ ബിരുദം/ സാഹിത്യാചാര്യ,കെ-ടെറ്റ് 4 /സെറ്റ് എന്നിവയും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ പ്രമാണങ്ങളുമായി ജൂൺ 12 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തേണ്ടതാണ്.
സീറ്റൊഴിവ്
കോട്ടയം: പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്.താൽപര്യമുള്ള പട്ടിക ജാതി /പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ 0481-2530399
അധ്യാപക നിയമനം
കോട്ടയം :വെള്ളുത്തുരുത്തി ഗവ.യു.പി സ്‌കൂളിൽ എൽ.പി.എസ്.എ വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും യു.പി ഹിന്ദി വിഭാഗത്തിൽ ഒരു അധ്യാപകന്റെയും ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ജൂൺ 13 ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ സ്‌കൂൾ ഓഫീസിൽ എത്തിക്കേണ്ടതാണ്.ഫോൺ: 0481-2331594
സീറ്റൊഴിവ്
കോട്ടയം: കാണക്കാരി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ ടെലികോം ടെക്നീഷ്യൻ ഡിവൈസസ് ആൻഡ് സിസ്റ്റം (ഐ.ഒ.ടി)കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. ആറുമാസം കാലാവധിയുള്ള സൗജന്യകോഴ്സിലേക്ക് 15 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ-0481-2539901