ജോലിസമയം കുറയ്ക്കുക; ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്നാരംഭിക്കും



തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസ്സോസിയേഷനാണ് ചട്ടപ്പടി സമരത്തിന് നേതൃത്വം നൽകുന്നത്.


ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജോലിസമയം കഴിഞ്ഞാലുടൻ അധികജോലി ചെയ്യാതെ വണ്ടി നിർത്തി പോകുമെന്നാണ് മുന്നറിയിപ്പ്.


തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിനുകീഴിൽ 5696 അസി. ലോക്കോപൈലറ്റുമാരെ നിയമിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ റെയിൽവേയിൽ 218 ഒഴിവുകളാണുള്ളത്. കടുത്ത ജോലിഭാരമാണ് അതുണ്ടാക്കുന്നത്. ജനുവരി 20 മുതൽ ഫെബ്രുവരി 19 വരെ അപേക്ഷ സ്വീകരിച്ചിരുന്നു. എന്നാൽ മാസം മൂന്നു കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം.

Previous Post Next Post