ആറ്റിങ്ങലും തിരുവനന്തപുരവും കാത്തിരിക്കുന്നത് സൂപ്പർ ക്ലൈമാക്സ്. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിൽ കേവലം 949 വോട്ടുകൾക്ക് അടൂർപ്രകാശ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് രാജീവ് 11900 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഈ രണ്ട് മണ്ഡലങ്ങളിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. അവസാന വിജയം ആർക്കെന്ന് മണിക്കൂറുകൾക്കുള്ളിൽ അറിയാം.
