രാമോജി റാവു അന്തരിച്ചു; വിടവാങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രത്തിന്റെ സ്ഥാപകൻ

 


ഹൈദരാബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. രക്തസമ്മർദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.

മാർഗദർസി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ്, ഉഷാകിരൻ മൂവികൾ,  റാമോജി ഫിലിം സിറ്റി എന്നിവ രാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഉൾപ്പെടുന്നു. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച വ്യക്തിയാണ്.കുറച്ചുവർഷങ്ങൾക്ക് മുമ്പാണ് രാമോജി അർബുദത്തെ അതിജീവിച്ചത്.

Previous Post Next Post