നാലു മണി വരെ കാത്തു, പിന്നെ ഗവര്‍ണര്‍ സ്ഥലം വിട്ടു; ബംഗാളില്‍ 'സത്യപ്രതിജ്ഞാ പ്രതിസന്ധി' തുടരുന്നു


 

കൊല്‍ക്കത്ത: ബംഗാളില്‍ 'സത്യപ്രതിജ്ഞാ പ്രതിസന്ധി' തുടരുന്നതിനിടെ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ സയന്തിക ബന്ദോപാധ്യയയും റായത്ത് ഹൊസൈന്‍ സര്‍ക്കാരും നിയമസഭാ വളപ്പില്‍ പ്രതിഷേധം തുടരുന്നു. ഇരുവരും രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഗവര്‍ണര്‍ ആനന്ദബോസ് നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് തെരഞ്ഞടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും അഭിപ്രായപ്പെട്ടു.

അതിനിടെ ഗവര്‍ണര്‍, സംസ്ഥാനം വിട്ടതോടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എംഎല്‍എമാര്‍ ഇന്നലെ രാജ്ഭവനിലെത്തുമെന്ന് പ്രതീക്ഷിച്ച് വൈകീട്ട് നാലുമണിവരെ കാത്തിരുന്നതായി രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. അതിന് പിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാനം വിട്ടത്.

ഗവര്‍ണര്‍ ബംഗാളിലേക്ക് എന്ന് മടങ്ങിയെത്തമെന്ന് അറിയിച്ചിട്ടില്ലാത്തതിനാല്‍ അതുവരെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വൈകുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്‌തെങ്കില്‍ മാത്രമെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാനാവുകയുള്ളു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അനുമതിയില്ലാതെ സഭാനടപടികളില്‍ പങ്കെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും രാജ്ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Previous Post Next Post