ട്വന്റി 20 ലോകകപ്പിന് നാളെ തുടക്കം; ഇന്ത്യ- ബംഗ്ലാദേശ് സന്നാഹ മത്സരം ഇന്ന്



ന്യൂയോർക്ക്: ടി20 ലോകകപ്പ് പോരാട്ടങ്ങൾ നാളെ തുടങ്ങാനിരിക്കെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനു ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ട് മണിക്കാണ് പോരാട്ടം. ന്യൂയോർക്കിലെ നസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.

ഐപിഎല്ലിനു ശേഷം കഴിഞ്ഞ ദിവസം യുഎസ്എയിൽ എത്തിയ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി ഇന്ന് കളിക്കില്ല. മൂന്നാം നമ്പറിൽ കോഹ്‌ലിക്ക് പകരം മലയാളി താരം സഞ്ജു സാംസണിനാണ് സാധ്യത.

ന്യൂയോർക്ക് സ്‌റ്റേഡിയത്തിൽ ആദ്യമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ നാല് ഗ്രൂപ്പ് പോരാട്ടങ്ങളിൽ മൂന്നും ഇന്ത്യ കളിക്കുന്ന ഈ പിച്ചിലാണ്. അതിനാൽ തന്നെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് സാഹചര്യങ്ങൾ വിലയിരുത്താനുള്ള അവസരം കൂടിയുണ്ട്.


ജൂൺ അഞ്ചിനാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിന് ഇറങ്ങുന്നത്. ഗ്രൂപ്പ് എയിൽ അയർലൻഡാണ് എതിരാളികൾ. പിന്നാലെ ഒൻപതിനാണ് ചിരവൈരികളായ പാകിസ്ഥാനുമായുള്ള ബ്ലോക്ക് ബസ്റ്റർ പോരാട്ടം.

Previous Post Next Post