MDMA വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച തിരുവാർപ്പ് സ്വദേശി യുവാവ് അറസ്റ്റിൽ.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗാന്ധിനഗർ കെ.എസ്.ഇ.ബി ഭാഗത്ത് നടത്തിയ പരിശോധനയിൽ 0.74 ഗ്രാം എം.ഡി.എം.എയുമായി തിരുവാർപ്പ് വില്ലേജിൽ കൊച്ചമ്പലം ഭാഗത്ത് വൈഷ്ണവം വീട്ടിൽ വെങ്കിടേശ്വരന്റെ മകൻ സുബ്രഹ്മണ്യൻ വെങ്കിടേശ്വരൻ (28) ആണ് പിടിയിലായത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജേർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജയപ്രകാശ്, ശരണ്യ വി.എസ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ രാജീവ്, സുനു ഗോപി, അനൂപ്, ലിബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതിയെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-II മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post