നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിതയുടെ അഭിഭാഷക.


നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം മുൻ പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം.വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

താൻ കോടതിയില്‍ ഉറങ്ങുകയായിരുന്നുവെന്ന് ജഡ്ജി പരാമർശിച്ചെന്നാണ് അഭിഭാഷക ടി.ബി മിനിയുടെ ഹരജിയിലെ ആരോപണം. ജഡ്ജിയുടെ ഈ പരാമർശങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ അധിക്ഷേപവും അപകീർത്തികരമായ പ്രചാരണങ്ങളും ഉണ്ടായെന്നും അഭിഭാഷക ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭിഭാഷകയുടെ ആവശ്യം.

കേസിന്റെ വിചാരണ വേളയില്‍ അഭിഭാഷക ടി.ബി. മിനി പത്തില്‍ താഴെ ദിവസങ്ങളില്‍ മാത്രമാണ് കോടതിയില്‍ ഹാജരായതെന്ന് വിചാരണ കോടതി വിമർശിച്ചിരുന്നു. വിചാരണ കോടതിയുടെ വിമർശനം വ്യക്തിപരമാണെന്നും കോടതി നടപടികള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകയുടെ നിലപാട്.

Previous Post Next Post