സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.
ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് സമരം പിൻവലിച്ചതെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു.
ആവശ്യങ്ങള്‍ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ കണ്‍സഷനും ബസ് ചാർജും ഉടൻ കൂട്ടില്ലെന്നും പ്രിയദർശിനി ബസുകളുടെ സർവീസില്‍ സമയക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായമാക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.