ഇത്തവണയും രാജ്യത്തെ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കും. ദീപാവലി ആശംസകള്‍ നേർന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
അതിർത്തികളിലും സൈനിക താവളങ്ങളിലും രാജ്യരക്ഷാ ചുമതലയിലുള്ള സൈനികർക്കൊപ്പം ആഘോഷിക്കുന്ന പതിവ് തുടരും. രാജ്യം മുഴുവൻ ദീപപ്രഭയില്‍ തിളങ്ങുന്ന വേളയില്‍ ഇരുട്ടിനെതിരായ ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ പ്രതീകമാണ് ദീപാവലി. വരുംദിനങ്ങള്‍ എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്നും ആശംസിച്ചു. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്നും വർഷംതോറും അവർക്കൊപ്പം ഈ ദിനം ചെലവിടുന്നത് പതിവായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണയും ആ പതിവ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏത് സൈനിക താവളത്തിലാണ് ഇത്തവണ ദീപാവലി ആഘോഷിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.