ആരു വിളിച്ചാലും ഇനി ഫോണില്‍ പേരു തെളിയും; സിനാപ് ഇന്നുമുതലെന്ന് കേന്ദ്രം.


ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ ദൃശ്യമാകും.

സിം എടുക്കാനുപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണില്‍ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിനാപ്) രാജ്യമാകെ ഇന്നു മുതല്‍ നടപ്പാക്കാനാണു കേന്ദ്രനിര്‍ദേശം. തുടക്കത്തില്‍ 4ജി, 5ജി ശൃംഖലകളില്‍ മാത്രമാകുമിത്. പല മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. സേവ് ചെയ്ത നമ്പറുകളില്‍ നിന്നാണു കോളെങ്കില്‍ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക്ഷനുകള്‍ക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാര്‍ക്ക് പേര് (പ്രിഫേഡ് നെയിം) ഉള്‍പ്പെടുത്താന്‍ അവസരം നല്‍കും. പുതിയ ബിസിനസ് കണക്ഷനുകള്‍ക്ക് അതെടുക്കുന്ന സമയത്തു തന്നെ 'പ്രിഫേഡ് നെയിം' നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി.

Previous Post Next Post