ആവേശപ്പോരാട്ടത്തിന് ഒരുങ്ങി കുറിച്ചി പ്രീമിയർ ലീഗ് സീസൺ 5, ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

കുറിച്ചി: കുറിച്ചി ക്രിക്കറ്റ് ക്ലബ്ബിന്റെ (KCC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുറിച്ചി പ്രീമിയർ ലീഗിന്റെ (KPL) അഞ്ചാം സീസണിന് ആവേശകരമായ തുടക്കം. നവംബർ 21, 22 തീയതികളിൽ മലകുന്നം HSS ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

എട്ട് ടീമുകളിലായി 96 താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ 32 മത്സരങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പോരാട്ടങ്ങൾ ആവേശകരമായ ക്രിക്കറ്റ് വിരുന്നായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വൈക്കിംഗ്സ്, KCC, റെഡ് സ്റ്റാർ, സിക്സേഴ്സ്, സ്പാർട്ടൻസ്, മൈറ്റി വോൾവ്സ്, 1983, സൂപ്പർ സ്ട്രൈക്കേഴ്സ് എന്നീ എട്ട് ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.

നവംബർ 21-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പുത്തുപ്പള്ളി എം.എൽ.എ ശ്രീ. അഡ്വ. ചാണ്ടി ഉമ്മൻ, ശ്രീ. ഗിരീഷ് കോനാട്ട്, ശ്രീ. വെള്ളരാജ് മോഹൻ എന്നിവർ പങ്കെടുക്കും.

കായിക സൗഹൃദത്തിന്റെയും ആവേശത്തിന്റെയും പുതിയ അധ്യായം കുറിക്കാൻ KPL സീസൺ 5 ഒരുങ്ങിക്കഴിഞ്ഞു. ക്രിക്കറ്റ് പ്രേമികൾക്ക് രണ്ട് ദിനങ്ങൾ ആവേശത്തിന്റെ വിരുന്നാകും.
Previous Post Next Post