സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 11,465 രൂപയായി.
പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി(Today's Gold Rate). പവന്‍ വില 91,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന് 74,640 രൂപയായും കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔണ്‍സിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഔണ്‍സിന് 3,524.8 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്.
രണ്ടാഴ്ചക്കിടെ 15,000 രൂപയിലധികം സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.