അരിയില്‍ ഷുക്കൂര്‍ വധക്കേസ്: ശിക്ഷാവിധി 3 മണിക്ക്; 13 പ്രതികള്‍ കുറ്റക്കാര്‍, നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്റെ കുടുംബം.


അരിയില്‍ ഷുക്കൂർ വധക്കേസില്‍ ശിക്ഷാവിധി 3 മണിക്ക്. കേസില്‍ 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെവിട്ടു.

കൊച്ചി സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. പി ജയരാജനും ടിവി രാജേഷും ശ്യാംജിത്തും വെറുതെവിട്ടവരില്‍ ഉള്‍പ്പെടുന്നു. 13 പ്രതികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. അവരില്‍ 7 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

കൊലക്കുറ്റം തെളിഞ്ഞവർക്ക് വധശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. സമൂഹത്തിന് മാതൃക ആകുന്ന ശിക്ഷ നല്‍കണം എന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രൊസിക്യൂഷന്റെ ആവശ്യം. തെളിവ് നശിപ്പിക്കല്‍ അടക്കം തെളിഞ്ഞവർക്ക് 7 വർഷം ശിക്ഷ നല്‍കണം. അതേ സമയം ഈ കേസ് അപൂർവങ്ങളില്‍ അപൂർവം എന്ന് കണക്കാക്കാൻ കഴിയില്ല എന്നും പ്രതിഭാഗം വാദിച്ചു. അപൂർവങ്ങളില്‍ അപൂർവമായ കേസ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളില്‍ അപൂർവ്വമായ കേസ് അല്ലെന്ന് വാദിച്ച പ്രതികള്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു. നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്‍റെ കുടുംബം പ്രതികരിച്ചു.

Previous Post Next Post