കൊമേഴ്സ് എജ്യുക്കേഷൻ ഐക്കൺ അവാർഡ് 2026കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കും.

കൊമേഴ്സ് എജ്യുക്കേഷൻ ഐക്കൺ അവാർഡ് 2026
കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കും.

കൊമേഴ്സ് എജ്യുക്കേഷണൽ ഐക്കൺ അവാർഡ് 2026 നവംബർ 22ന് കലൂരിൽ
കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാള ശബ്ദം ന്യൂസും ഇന്ത്യയിലെ പ്രമുഖ എജ്യുക്കേഷണൽ ഗ്രൂപ്പായ ലോജിക് ജെ.കെ. ഷായും സംയുക്തമായി സംഘടിപ്പിക്കുന്ന കൊമേഴ്സ് എജ്യുക്കേഷണൽ ഐക്കൺ അവാർഡ് 2026 നവംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കലൂരിലുള്ള എ.ജെ. ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ കൊമേഴ്സ് വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ച അധ്യാപകരെയും വിവിധ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികളെയും അവാർഡ് നൽകി ആദരിക്കും.
ഇതോടൊപ്പം ലോജിക് ജെ.കെ. ഷായുടെ വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.
കൊമേഴ്സ് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകളെ അംഗീകരിക്കുകയും പുതിയ തലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നത്.
Previous Post Next Post