ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചാവക്കാട് പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ സാന്ദ്ര സന്തോഷ് (29) ആണ് ജോലിസ്ഥലത്ത് മരിച്ചത്.എറണാകുളം തിരുവാങ്കുളം ഇരുമ്പനം സ്വദേശിനിയാണ് സാന്ദ്ര. ഇന്ന് രാവിലെ വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കോണ്‍ഫറൻസില്‍ എത്താതിരുന്നതിനെ തുടർന്ന് അധികൃതർ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.തുടർന്ന് സമീപത്തെ അംഗൻവാടി അധ്യാപികയെ അന്വേഷിക്കാൻ ഏല്‍പ്പിച്ചു. അധ്യാപിക സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമില്‍ സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വടക്കേക്കാട് പൊലീസ് എത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ 11:45 ഓടെയാണ് സംഭവം നടന്നതെന്നാണ് നിഗമനം
Previous Post Next Post