സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് തിരുവനന്തപുരം നിലനിര്‍ത്തി.
തുടര്‍ച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ചാമ്പ്യന്മാര്‍ ആയത്. 2012 പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം നേടിയത്. തൃശൂര്‍ 965 പോയിന്റുമായി രണ്ടാം സ്ഥാനവും 923 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
അത്‌ലറ്റിക്‌സ് ചാമ്പ്യന്മാര്‍ മലപ്പുറമാണ്.19 സ്വര്‍ണവും 23 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 204 പോയിന്റുമായാണ് മലപ്പുറത്തിന്റെ ഹാട്രിക് കിരീടം നേട്ടം.161 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്താണ്. ആലപ്പുഴ 109 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി.
സ്‌കൂളുകളില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ചാമ്പ്യന്മാര്‍ മലപ്പുറം ഐഡിയല്‍ ഈ എച്ച്‌എസ്‌എസ് കടകശേരി .മലപ്പുറം കെഎംഎച്ച്‌എസ്‌എസ് ആലത്തിയൂര്‍ രണ്ടാം സ്ഥാനത്തും പാലക്കാട് വടവന്നൂര്‍ വി എം എച്ച് എസ് മൂന്നാം സ്ഥാനത്തുമെത്തി.തിരുവനന്തപുരം ജി വി രാജ ആണ് സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ ജേതാക്കള്‍.