ട്രെയിൻ യാത്രക്കാര്‍ക്ക് ആശ്വാസം, പൂജാ അവധിക്ക് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ.


പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളോടിക്കും.

തിരുവനന്തപുരം നോർത്ത് - മംഗളുരു ജംഗ്‌ഷൻ സ്പെഷ്യല്‍ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജംഗ്ഷനില്‍ എത്തും. മടക്ക ട്രെയിൻ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോർത്തില്‍ എത്തും. ആലപ്പുഴ വഴിയാണ് സർവീസ്. രണ്ട് സെക്കൻഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പർ -6, ജനറല്‍ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകള്‍.

തിരുവനന്തപുരം നോർത്ത് - ചെന്നൈ താംബരം സ്പെഷ്യല്‍ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിൻ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോർത്തില്‍ എത്തും. നാഗർകോവില്‍, മധുര, വില്ലുപുരം വഴിയാണ് സർവീസ്, കോച്ചുകള്‍ : തേഡ് എ.സി: 16, സ്ലീപ്പർ -2, ജനറല്‍-1. ട്രെയിനുകളില്‍ റിസർവേഷൻ ആരംഭിച്ചു.

Previous Post Next Post