മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ‌ഡിവൈഎഫ്‌ഐയുടെ ആക്രമണം..


മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ‌ഡിവൈഎഫ്‌ഐയുടെ ആക്രമണം. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂർ തളിപ്പറമ്പ് കരിപ്പയിലാണ് ആക്രമണമുണ്ടായത്.

രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരില്‍ എത്തിയത്.

കണ്ണൂ‌ർ ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പില്‍ പുരാവസ്‌തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു മന്ത്രി ജനീഷ്. ഈ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞത്. പത്തിലേറെ വരുന്ന പ്രവർത്തകർ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തില്‍ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറയുന്നു. കാറിന് മുന്നിലെ ഫ്ളാഗ് സ്റ്റാന്റും ഒടിഞ്ഞു. റെയിൻഗാർഡിനും കേടുപാടുണ്ടായി. പൊലീസ് എത്തിയാണ് പ്രവർത്തകരെ അവിടെനിന്ന് മാറ്റിയത്. തുടർന്ന് ഇതേ കാറില്‍തന്നെ മന്ത്രി കാസർകോട്ടേക്ക് യാത്ര തിരിച്ചു. കണ്ണൂരില്‍ അഞ്ചിടങ്ങളില്‍വച്ച്‌ വാഹനം ആക്രമിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു.

Previous Post Next Post