ലൈന്‍ കമ്പി മോഷ്ടിച്ചുവെന്ന് ആരോപണം; കോട്ടയത്ത് ആദിവാസി യുവാവിന് കസ്റ്റഡി മര്‍ദനമെന്ന് പരാതി.

കോട്ടയത്ത് വൈദ്യുതി ലൈന്‍ കമ്പി മോഷ്ടിച്ചെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്ത കെഎസ്ഇബി കരാര്‍ ജീവനക്കാരനും ആദിവാസി യുവാവുമായ പൂഞ്ഞാര്‍ സ്വദേശി അഭിലാഷിന് ക്രൂരമര്‍ദനമേറ്റതായി പരാതി. യൂണിഫോം ധരിക്കാതെയെത്തിയ പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും മൊബൈല്‍ ഫോൺ വാങ്ങി വെക്കുകയും ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. മോഷണം നടന്നുവെന്ന് പറയുന്ന സമയത്ത് അഭിലാഷ് ഇടുക്കി ജില്ലയിലായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മര്‍ദനത്തെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും ഫിറ്റ്‌സും നേരിട്ട അഭിലാഷ് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Previous Post Next Post