സിഎംആർഎല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിങ്കളാഴ്‌ച തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീല്‍ പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.