സുഹൃത്തിന് മദ്യം നല്‍കി മയക്കി സ്വര്‍ണമാലയും ഐഫോണും കവര്‍ന്നു; പ്രതി പിടിയില്‍.


സുഹൃത്തിന് മദ്യം നല്‍കി മയക്കി സ്വര്ണമാലയും ഐഫോണും കവർന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മുവാറ്റുപുഴ സ്വദേശി ലിബിന് ബെന്നി (47) ആണ് പിടിയിലായത്.

ചാലക്കുടി പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റിക്കാട് പുന്നേലിപറമ്പില് ഷൈജുവിന്റെ മാലയും ഫോണുമാണ് പ്രതി കവര്ന്നത്. ഷൈജു തൃശൂരില് ഹോംനേഴ്സായി ജോലി നോക്കുകയാണ്. മാസങ്ങള്ക്ക് മുമ്പാണ് ഷൈജുവും പ്രതിയും തിരുവനന്തപുരത്ത് വച്ച്‌ പരിചയപ്പെടുന്നത്.

തുടർന്ന് ഇവര് പലപ്പോഴും ഫോണില് ബന്ധപ്പെട്ട് പരിചയം പുതുക്കാറുമുണ്ട്. സംഭവദിവസം ഷൈജു ചാലക്കുടിയിലേക്കെത്തുന്നത് മനസിലാക്കി പ്രതി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ കാത്തുനിന്നു. തുടര്ന്ന് ഷൈജുവുമായി ലോഡ്ജ് മുറിയിലെത്തി.

തുടർന്ന് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയില് മയങ്ങിപോയ ഷൈജുവിനെ കട്ടിലില് കിടത്തി കഴുത്തില് നിന്നും ഒന്നര പവന് തൂക്കമുള്ള സ്വര്ണമാലയും പോക്കറ്റില് നിന്ന് ഐഫോണും 400 രൂപയും കവര്ന്ന് മുറിയില് നിന്നും കടന്നു കളയുകയായിരുന്നു. ഷൈജു നല്‍കിയ പരാതിയെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Previous Post Next Post