ബിസിനസ് സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള തീരുമാനം നീട്ടിയതായി നാഷണല് പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ദീപാവലിക്ക് ശേഷം നിരക്ക് ഏർപ്പെടുത്താനാണ് തീരുമാനം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്ക്ക് 0.25 ശതമാനം മുതല് 0.4 ശതമാനം വരെ നിരക്ക് ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എൻപിസിഐ ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. ഒക്ടോബർ 15 മുതല് പുതിയ നിരക്ക് നിലവില് വരാനിരിക്കെയാണ് തീരുമാനം. ഒക്ടോബർ മുതല് ഡിസംബർ വരെയുള്ള സമയം രാജ്യത്ത് ഉത്സവകാലമാണ്. ഈ കാലയളവില് രാജ്യത്ത് ഡിജിറ്റല് പേയ്മെന്റ് ഇടപാടുകള് സാധാരണയായി ഉയരാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.