പുറത്തുവിടട്ടെ ആ ചിത്രം, എന്താണെന്ന് അറിയാല്ലോ?': ആത്മഹത്യചെയ്ത കൊടുങ്ങല്ലൂരിലെ 18കാരൻ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്.


കൊടുങ്ങല്ലൂരില്‍ 18 വയസുകാരൻ ആത്മഹത്യചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വ്യാജകേസെടുത്തതില്‍ മനംനൊന്താണ് മകൻ മുഹമ്മദ് അസ്ലം ആത്മഹത്യചെയ്തതെന്ന പിതാവ് നൗഷാദിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഓഡിയോ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം.

പെണ്‍കുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പിതാവ് രംഗത്തെത്തിയിരുന്നു. മകനെതിരെ പൊലീസെടുത്തത് വ്യാജ കേസാണെന്നും നൗഷാദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പെണ്‍കുട്ടിയുടെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാല്ലോ?' എന്ന് പെണ്‍കുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തുന്നത് ഓഡിയോയില്‍ കേള്‍ക്കാം. കുടുംബം പുറത്തുവിട്ട മറ്റൊരു ഓഡിയോയില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനോട് അസ്ലം സംസാരിക്കുന്നതും കേള്‍ക്കാം. ' അവളുടെ ചേച്ചി എന്തു പറയും. അവളുടെ കയ്യില്‍ ഒരുപാട് പണമുണ്ട്. ഞാൻ പണം കൂട്ടിച്ചോദിക്കും. ചിലപ്പോള്‍ മൂന്നുലക്ഷമൊക്കെ ചോദിക്കും. അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും' എന്നാണ് അസ്ലം പറയുന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന പൊലീസിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ ഓഡിയോകള്‍.

Previous Post Next Post