സ്കൂട്ടറില്‍ സഞ്ചരിച്ചു സ്കൂള്‍ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്നയാള്‍ പിടിയില്‍. പുത്തൂർ ആലയ്ക്ക ജംഗ്ഷനില്‍ ചെറുമങ്ങാട് കുഴിയില്‍ പുത്തെൻവീട്ടില്‍ ലിജോ ജോസഫ് ആണ് കൊല്ലം റൂറല്‍ ഡാൻസഫ് ടീമിന്റെ പിടിയിലായത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നീല മാസ്റ്ററോ സ്കൂട്ടിയില്‍ കറങ്ങി നടന്നാണ് പ്രതി സ്കൂള്‍ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊലീസ് പ്രതിയ്ക്കായി അന്വേഷണം വ്യാപകമാക്കിയിരുന്നുഈസ്റ്റ് കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധികളില്‍ ഇയാള്‍ വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്കൂട്ടറിന്റെ രെജിസ്ട്രേഷൻ നമ്പറില്‍ ചെളി പുരട്ടിയും, നമ്പർ പ്ലേറ്റു മറച്ചു വെച്ചും ആളൊഴിഞ്ഞ ബൈറോഡുകളില്‍ കറങ്ങി നടന്നു ഒറ്റപെട്ട സ്ഥലത്തുകൂടി നടന്നു വരുന്ന പെണ്‍കുട്ടികളെയാണ് ആക്രമിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ ഐ.പി.എസ് ശാസ്താംകോട്ട ഡി.വൈ.എസ്.പി ശ്രീ അലക്സാണ്ടർ തങ്കച്ചന്റെ മേല്‍ നോട്ടത്തില്‍ ജില്ലാ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചിരുന്നു. കുട്ടികളില്‍ ചിലർ നല്‍കിയ ഇയാളുടെ രൂപവും, 400 ഓളം ക്യാമറ ദൃശ്യങ്ങളും, വിവിധ ജില്ലകളില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ്റ്ററോ വാഹനത്തിന്റ വിവരങ്ങളും കേന്ദ്രീകരിച്ചു കൊല്ലം റൂറല്‍ ഡാൻസഫ് ടീം നടത്തി വന്ന അന്വേഷണത്തിനൊടുവിലാണ് ലിജോയെ പിടികൂടിയത്.