പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

പാലാ: പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി അഞ്ച് ലക്ഷം രൂപയോളം കവർന്ന് കടന്നുകളഞ്ഞ കേസിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സുഖ്ചന്ദ് ഷേക്ക് (38) ആണ് അറസ്റ്റിലായത്.
2026 ഓഗസ്റ്റ് 30-ന് രാത്രിയിലാണ് പാലായിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. മോഷണത്തിനുശേഷം പണവുമായി കടന്നുകളഞ്ഞ പ്രതിക്കായി പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
പാലാ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എം.ഡി., പാലാ പോലീസ് സ്റ്റേഷൻ SHO ടോമിൻ ജോസ്, സബ് ഇൻസ്പെക്ടർ രാജേഷ് ആർ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോബി ജോസഫ്, പാലാ സ്റ്റേഷനിലെ SCPO പ്രേംകുമാർ, ഈരാറ്റുപേട്ട സ്റ്റേഷനിലെ SCPO രഞ്ജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് (സെപ്റ്റംബർ 17) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post