വിമാനത്തിലെ കത്തിക്കുത്ത്; ആ ധീരനായ ക്യാപ്റ്റൻ ഇന്ത്യക്കാരൻ; സഹപൈലറ്റിന്റെ കുത്തേറ്റിട്ടും ചെറുത്തുനിന്നു, ഒഴിവായത് വൻദുരന്തം.


ഫ്ളൈദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ച്‌ യാത്രക്കാര സുരക്ഷിതരാക്കിയ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്.

ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട്. സഹപൈലറ്റിന്റെ കുത്തേറ്റിട്ടും സ്മിത് മച്ചാർ ഇയാളെ നേരിടുകയും നിയന്ത്രണം കൈവിടാതെ വൻ ദുരന്തത്തില്‍നിന്ന് വിമാനത്തെയും യാത്രക്കാരെയും രക്ഷിക്കുകയുമായിരുന്നു.

കഴിഞ്ഞ നാലുവർഷമായി സ്മിത് മച്ചാർ ഫ്ളൈ ദുബായ് വിമാനക്കമ്പനിയില്‍ ജോലിചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. ഫ്ളൈദുബായില്‍ പ്രവേശിക്കുന്നതിന് മുൻപ് സ്പൈസ് ജെറ്റില്‍ പത്തുവർഷത്തോളം ജോലിചെയ്തിരുന്നു. 9750 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. 13 വർഷം ബോയിങ് 737 വിമാനങ്ങളും പറത്തിയിട്ടുണ്ട്.

ബുധനാഴ്ച ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ ഫ്ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റില്‍ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായില്‍നിന്ന് പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റില്‍നിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവർ കീഴ്പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.

Previous Post Next Post