കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി‌പിടിയില്‍.

കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി‌പിടിയില്‍. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്.രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

എഴുകോണ്‍ പുത്തൻനട സ്വദേശി വൈജേഷ്(23) ആണ് കരുതല്‍തടങ്കലില്‍ നിന്ന് ചാടി പോയത്.പുലർച്ചെ 1.30ഓടെ പാറാവുകാരന്റെ കണ്ണ് വെട്ടിച്ച്‌ വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ലോക്കപ്പിലേക്ക് നോക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി മനസ്സിലായത്.ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്നാണ് കസ്റ്റഡിയില്‍ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. ലോക്കപ്പ്തുറന്ന് ഇറങ്ങി ഓടുകയായിരുന്നു.രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ വീട്ടില്‍ നിന്ന് വയറിങ് സാമഗ്രികള്‍ മോഷ്ടിച്ചകേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.വീട്ടുകാർ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് വൈജേഷിലേക്ക് സംശയം നീണ്ടത്. നാന്തിരിക്കലിലെ പവർ ടൂള്‍സ്കടയില്‍ നിന്നു വയറിങ്, പ്ലബിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വൈജേഷ് വാടകയ്ക്കെടുത്തതായി അറിഞ്ഞു. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാൻ വൈജേഷ് എത്തിയപ്പോള്‍ വീട്ടുകാർ തടഞ്ഞുവച്ച്‌ പൊലീസില്‍ അറിയിക്കുകയായിരുന്നു.
Previous Post Next Post