ദില്‍ഷാദ് ഗാർഡനില്‍ ബേക്കറി ഉല്‍പന്നങ്ങള്‍ ഉണ്ടാകുന്ന ബോർമ തകർന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം.
പാലക്കാട് നെൻമാറ സ്വദേശി സതീഷ് ആണ് മരിച്ചത്. ബേക്കറി ഉത്പന്ന നിർമാണ കേന്ദ്രത്തിന്‍റെ മുകള്‍ഭാഗമാണ് തകർന്നത്. പരിക്കേറ്റ 4 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്‍റെ മുകള്‍ഭാഗം പൂർണ്ണമായും തകർന്ന വീഴുകയായിരുന്നു. 5 വർഷമായി സ്ഥലത്ത് ബേക്കറി ഉല്‍പന്നങ്ങള്‍ ഉണ്ടാകുന്ന പണിയായിരുന്നു ജീവൻ നഷ്ടമായ സതീശന്. സംഭവം നടക്കുമ്പോള്‍ വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറയുന്നു. നിലവില്‍ കെട്ടിടം ഉള്ള പ്രദേശം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.