മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു.
മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വ്യാപക പരിശോധനയുമായി എസ്‌ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്.
ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനല്‍ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.
അഞ്ച് വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ എസ്‌ഐടി കേസെടുത്തിട്ടുണ്ട്.