ഗ്യാനേഷ് കുമാര്‍ ഇന്നു രാജിവച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ രണ്ടുമുതല്‍ പ്രതിഷേധം: സിജെപി.


ഗ്യാനേഷ് കുമാർ ഇന്നത്തോടെ രാജിവച്ചില്ലെങ്കില്‍ ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി).

മുംബൈയില്‍നിന്ന് തുടങ്ങി രാജ്യമെങ്ങും പ്രക്ഷോഭം വ്യാപിക്കുമെന്നും സ്ഥാപക നേതാവായ അഭിജിത് ദീപ്കെ എക്സില്‍ കുറിച്ചു.

ഈ ഗാന്ധിജയന്തി ദിനത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും ദീപ്കെയുടെ പോസ്റ്റില്‍ പറയുന്നു. അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് പ്രതിപക്ഷകക്ഷികള്‍ വിട്ടുനില്‍ക്കണമെന്ന് മറ്റൊരു പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post Next Post