ഓപ്പറേഷൻ തൂഫാൻ ഗ്രാമങ്ങളിലേക്ക്: മന്ത്രി ചെന്നിത്തല.

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ'പദ്ധതിയുടെ രണ്ടാംഘട്ടം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.രണ്ടാംഘട്ടത്തില്‍ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ തൂഫാൻ കൂടുതല്‍ ജനകീയമാക്കി മാറ്റും.

ലഹരി മാഫിയകള്‍ക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ എഡ്യൂക്കേറ്റ്’, ‘തൂഫാൻ കെയർ’എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങള്‍ വിജയകരമായിരുന്നുവെന്നും സ്ത്രീകളില്‍ നിന്നും അമ്മമാരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം ലീല കോവളം ഹോട്ടലില്‍ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ക്ലേവില്‍ ‘പുതിയ സർക്കാർ പുതിയ കേരളം’സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Previous Post Next Post