കണ്ണൂരില്‍ പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു.


കണ്ണൂരില്‍ പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ദീപലേഖ(51)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഇവര്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നിരുന്നു. പിന്നാലെ ഇവര്‍ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

നേരത്തെ ചൊക്ലി പഞ്ചായത്തില്‍ നിന്നും ഇവരെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പിന്നീട് അത് റദ്ദാക്കി പിണറായി പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇന്നലെയാണ് ട്രാന്‍സ്ഫര്‍ ഉത്തരവ് കൈപ്പറ്റിയത്

ഇന്ന് രാവിലെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോള്‍ സ്ഥലംമാറ്റ ഉത്തരവിനെ കുറിച്ച്‌ സഹപ്രവര്‍ത്തകരോട് ദീപലേഖ സംസാരിച്ചിരുന്നു. അതിനിടെ ദീപ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയാണ് ദീപലേഖ.

Previous Post Next Post