രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ വീട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി.

കണ്ണൂർ ചെറുപുഴയില്‍ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ.രാജേഷിന്റെ പൂർത്തിയാകാത്ത വീട് പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട ചെറുപുഴ സ്വദേശി ബെന്നിയെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തേജസ്വനി പുഴയില്‍ രാജേഷിന്റെ ജീവൻ പൊലിഞ്ഞത്.സംസ്ഥാന ബഹുമതികളോടെ രാജേഷിന്റെ സംസ്കാരം നടത്തി. അഡ്വൈഞ്ചർ ടൂറിസം രംഗത്ത് സുരക്ഷയുടെ പാഠങ്ങള്‍ ഒട്ടേറെപ്പേർക്ക് പകർന്നു നല്‍കിയ രാജേഷിന്റെ അകാലത്തിലെ വേർപാട് ഏറെ വേദനാജകമാണെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post