ബിഗ് ബോസ് താരം അനുമോള്‍ വിവാഹിതയായി; വരൻ തമിഴ്‌നാട് സ്വദേശി, ചടങ്ങുകള്‍ ഗുരുവായൂരില്‍.

തമിഴ് നടന്‍ ഭവ്നേഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് പുലര്‍ച്ചെയായിരുന്നു വിവാഹം. 

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിവാഹത്തിനെത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്  വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്‍റ് ചെയ്തത്. ആദില, ഷിയാസ് തുടങ്ങി നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ച് ഈ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിരുന്നു. 
അടുത്തിടെ വിവാഹത്തെക്കുറിച്ച് അനുമോളോട് ചോദിച്ചപ്പോൾ, ‘നാളെയാണ് കല്യാണം’ എന്നായിരുന്നു അനുമോളുടെ രസകരമായ മറുപടി.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്‌റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് അനുമോള്‍ ശ്രദ്ധേയയായത്. ബിഗ് ബോസ് സീസണ്‍ ഏഴിലെ വിജയി കൂടിയായിരുന്നു അനുമോള്‍. സത്യ എന്ന പെണ്‍കുട്ടി, അമ്മയറിയാതെ, വാനമ്പാടി, ഉപ്പും മുളകും തുടങ്ങിയ ഹിറ്റ് സീരിയലുകളിലും വേഷമിട്ട അനുമോള്‍ കൂടുതല്‍ പേർക്കും പരിചിതയായത് ബിഗ് ബോസിലൂടെ തന്നെയാണ്.
Previous Post Next Post