സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് ; നിരക്കുകളറിയാം.

കേരളത്തില്‍ സ്വർണവിലയില്‍ വീണ്ടും വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്‌ ഇന്ന് യഥാക്രമം 14,290 രൂപയിലും 1,14,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. വരാനിരിക്കുന്ന ഓണക്കാലവും വിവാഹ സീസണും മുന്നില്‍ക്കണ്ടുള്ള ഈ വിലവർധന ഉപഭോക്താക്കളില്‍ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് ആധാരം. ഔണ്‍സിന് 15 ഡോളർ വർധിച്ച്‌ രാജ്യാന്തര സ്വർണവില 4392 ഡോളറില്‍ എത്തിയിട്ടുണ്ട്. യു.എസ് ഡോളർ സൂചിക 99.64 എന്ന താഴ്ന്ന നിലവാരത്തില്‍ തുടരുന്നതാണ് ആഗോള വിപണിയില്‍ സ്വർണവില കുതിച്ചുയരാൻ കാരണമായത്.18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച്‌ 11,740 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.

വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ രണ്ട് ദിവസം മുമ്പായിരുന്നു സ്വർണം തിരിച്ചുകയറിയത്.
Previous Post Next Post