കൂത്തുപറമ്പ്-പാനൂർ റൂട്ടില്‍ സർവീസ് നടത്തുന്ന 'സണ്‍ സ്റ്റാർ' ബസിലെ കണ്ടക്ടർക്ക് നേരെ ക്രൂരമായ ആക്രമണം.
ടിക്കറ്റിന് ഗൂഗിള്‍ പേ സൗകര്യമില്ലാത്തതിനെത്തുടർന്നുള്ള തർക്കത്തിനൊടുവില്‍ പാനൂർ വൈദ്യർ പീടിക സ്വദേശി രമീഷ്, കണ്ടക്ടറായ തൃക്കണ്ണാപുരം വി.വി. രാഘവന്റെ (68) മൂക്കിടിച്ചു തകർക്കുകയായിരുന്നു. പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലില്‍ വെച്ചാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഘവൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനിടെ തടയാൻ ശ്രമിച്ച ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും പ്രതി അക്രമിച്ചു. വിവരമറിഞ്ഞ് ഉടൻതന്നെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് സ്ഥലത്തെത്തിയാണ് യുവാവിനെ കീഴ്പ്പെടുത്തി പിടികൂടിയത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.