സ്വന്തം അമ്മയെ വിവാഹത്തിന് ക്ഷണിക്കാത്ത ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ കാരണം പങ്കുവെച്ച് ചൈനയിലെ ഒരു കമ്പനി ഉടമ.
അമ്മ വരുന്നതില്‍ തനിക്ക് നാണക്കേടുണ്ടെന്നും അതിനാലാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്നും ജീവനക്കാരന്‍ പറഞ്ഞതായാണ് വിവരം.
ഹെനാന്‍ മൈനിംഗ് ക്രെയിന്‍ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകയായ കുയി പെയ്ജുന്‍ ആണ് തന്റെ കമ്പനിയിലെ ജീവനക്കാരനെ പിരിച്ചുവിട്ടത്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുയി പെയ്ജുന്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനിടെയാണ് ഈ സംഭവം പങ്കുവെച്ചത്. ഇതോടെ സംഭവം വൈറലായി.
സിന്‍ ച്യൂ ഡെയ്ലിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹെനാന്‍ മൈനിംഗ് ക്രെയിന്‍ കമ്പനി ലിമിറ്റഡ് ജീവനക്കാരുടെ കുട്ടികള്‍ക്കായി ജൂലൈ 21-ന് ഒരു പ്രത്യേക വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ഈ പ്രോഗ്രാമിനായി കമ്പനി 331 വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തു. മാതാപിതാക്കളെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച കുയി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.