താനൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ ഇംതിയാസിനെയാണ് (24) മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് കണ്ടെത്തിയത്.നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാൻ ബംഗളൂരിലേക്ക് പോയതിന് പിന്നാലെയായിരുന്നു കാണാതായത്.
കഴിഞ്ഞ ആറാം തീയതി വൈകുന്നേരം കോട്ടക്കലില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസിലാണ് ഇംതിയാസ് യാത്ര തിരിച്ചത്. ബെംഗളൂരുവില്‍ എത്തിയ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്ന് താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇംതിയാസിന്റെ സുഹൃത്തുക്കളും ഈ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.