സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് .ഇന്നത്തെ വ്യാപാരത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലും, ഒരു പവന് 1,17,200 രൂപയിലുമാണ് എത്തിനില്‍ക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് ആകെ 2280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സ്വര്‍ണത്തിന് പുറമെ വെള്ളി വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.