ഓണക്കാലം പൊടിപൊടിച്ച്‌ ബെവ്‌കോ; 771 കോടിയുടെ മദ്യവില്‍പന, ഉത്രാട നാളില്‍ മാത്രം 126 കോടി.

എല്ലാവ‌ർഷത്തെയും പോലെ ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവില്‍പന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസത്തെ കണക്ക് പുറത്തുവന്നപ്പോള്‍ 771.29 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചുതീർത്തത്.കഴിഞ്ഞ വർഷം ഇതേകാലയളവില്‍ 694.96 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാള്‍ 77 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളില്‍ 126.31 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.
Previous Post Next Post