ആറ് മണ്ഡപങ്ങളിലായി നടക്കുന്നത് 437 വിവാഹങ്ങള്‍; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം.


മണ്ഡപങ്ങള്‍, വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതല്‍ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതല്‍ പൊലീസും.

ഇതിനകം 437 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂർണം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് പുലർച്ചെ നാലുമണിമുതല്‍ വിവാഹങ്ങള്‍ ആരംഭിക്കും.

അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങള്‍ക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേല്‍പുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കണ്‍ വാങ്ങി കസേരയില്‍ വിശ്രമിക്കാം.

Previous Post Next Post