ചാലക്കുടി വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട മിനി ബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്. തിങ്കള്‍ വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം.രാമേശ്വരത്ത് നിന്നും വന്ന 23അംഗ സംഘം വാല്‍പ്പാറ സന്ദര്‍ശിച്ച് തിരികെ പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
രാമനാഥപുരം ജില്ലയിലെ പാമ്പന്‍ മേഖലയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍െട്ടത്. വാല്‍പ്പാറയിലെ ആദ്യത്തെ ഹെയര്‍പിന്‍ തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു