ഇറാനെതിരെ അഞ്ചാം ദിനവും US ആക്രമണം: തെക്കൻ ഇറാനില്‍ കനത്ത നാശനഷ്ടം, ഉപരോധം കടുപ്പിച്ച്‌ അമേരിക്ക.

ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതല്‍ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സൈന്യം കനത്ത ആക്രമണം തുടർന്നു.അതിനിടെ, കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും തുടരുകയാണ്. യുദ്ധത്തെ രാജ്യം സ്വാഗതം ചെയ്യുന്നില്ലെന്നും എന്നാല്‍ ദേശീയ സുരക്ഷ സംരക്ഷിക്കാൻ ഇറാൻ സജ്ജമായിരിക്കണമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി.തെക്കൻ ഇറാനിലെ പ്രധാന നഗരങ്ങളായ ബന്ദർ അബ്ബാസ്, ചബഹാർ, അഹ്വാസ് എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോർട്ട്. 90 മിനിറ്റോളം നീണ്ടുനിന്ന രണ്ടാം ഘട്ട ആക്രമണത്തില്‍ ഇറാന്റെ ക്രൂസ് മിസൈല്‍ കേന്ദ്രങ്ങളും തീരദേശ പ്രതിരോധ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്കൻ വ്യോമാക്രമണങ്ങളില്‍ തെക്കൻ ഇറാനില്‍ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും വൻ വിനാശമുണ്ടാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി.
Previous Post Next Post