സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ 52 ദിവസത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും കടലിലേക്ക് ഇറങ്ങുംകൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കല്‍, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയായി.ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി.വെള്ളിയാഴ്ച രാവിലെ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കിയ ബോട്ടുകള്‍ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും. രാത്രി 12 മണിക്ക് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ പാലത്തില്‍ സ്ഥാപിച്ചിരുന്ന ചങ്ങല മാറ്റി ബോട്ടുകള്‍ കടലിലേക്ക് യാത്രതിരിക്കും
Previous Post Next Post