സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബർ തൊപ്പി എന്ന നിഹാദിന്‍റെ യൂട്യൂബ് ചാനല്‍ പൂട്ടി.
പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് തൊപ്പിക്കെതിരെ എറണാകുളം റൂറല്‍ സൈബർ പൊലീസ് കേസെടുത്തിരുന്നു. ഐടി നിയമപ്രകാരമാണ് കേസ്. സുഹൃത്തുക്കളുടെ നഗ്നവീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
തൊപ്പി ഗ്യാങ്ങിലെ മമ്മു, ഷമീർ എന്നിവർ തൊപ്പിക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായുള്ള വീഡിയോയിലാണ് തൊപ്പി നഗ്നദൃശ്യങ്ങള്‍ കാണിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്ന ആരോപണവും തൊപ്പി ഉന്നയിച്ചിരുന്നു.