തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം.
രാസ പരിശോധനയിലൂടെയാണ് പൊലീസുകാർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. കരിമണ്ണൂർ എസ് ഐ റോയ്, എൻ.എസ്. റോയി, സിവില്‍ പോലീസ് ഓഫീസർ ഡ്രൈവർ ജിജോ ആന്റണി എന്നിവർ മദ്യപിച്ചുവെന്നാണ് സ്ഥിരീകരണം. ഇരുവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റെയ്ഞ്ച് ഡിഐജിക്ക് ശുപാർശ നല്‍കി. കാക്കനാട് റീജിണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചെന്ന സ്ഥിരീകരണം. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ഇവരുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തിരുന്നു.